mehandi new

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

fairy tale

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ  ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത ചാവക്കാട് വല്ലഭട്ട കളരിയിലെ കെ പി അഭിനന്ദ്, കെ ഗോകുൽ കൃഷ്ണ എന്നിവർ നെടുവടി പയറ്റിൽ രണ്ടാം സ്ഥാനം നേടി വെള്ളി മെഡൽ കരസ്ഥമാക്കി. 

planet fashion

ഖേലോ ഇന്ത്യ സൗത്ത് സോണിൽ സീനിയർ വിഭാഗം ട്രഡീഷണൽ യോഗാസന ഇവന്റിൽ തിരുവത്ര വിവേകാനന്ദ യോഗാ കേന്ദ്രത്തിലെ വിദ്യാർത്ഥിനി ശിവാനി  രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡൽ സ്വന്തമാക്കി. 

ജനുവരി 19 മുതൽ 31 വരെ തമിഴ് നാട്ടിലെ ചെന്നൈ, മധുരൈ, തൃച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024 നടക്കുന്നത്.

ഫോട്ടോ : കെ പി അഭിനന്ദ്, കെ ഗോകുൽ കൃഷ്ണ എന്നിവർ കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണദാസ് ഗുരുക്കൾ, ജില്ലാ സെക്രട്ടറി ദിനേശൻ ഗുരുക്കൾ എന്നിവരോടൊപ്പം | യോഗയിൽ സിൽവർ മെഡൽ നേടിയ ശിവാനി

 

Macare health second

Comments are closed.