ഗ്രൂപ്പ് പോര് ശക്തമാകുന്നു – നേതൃത്വത്തെ വെല്ലുവിളിച്ച് ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു
ചാവക്കാട് : ഗുരുവായൂരിൽ കോൺഗ്രസ്സ് ഗ്രൂപ്പ് പോര് കനക്കുന്നു. പുതിയ ചാവക്കാട് മണ്ഡലം പ്രസിഡണ്ടിന്റെ സ്ഥനാരോഹണ കൺവെഷൻ ബഹിഷ്കരിച്ച കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാവക്കാട് ടൌൺ മേഖല കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് നഗരസഭയിലെ 6 വാർഡുകൾ അടങ്ങുന്നതാണ് ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി.
മുൻ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ വി സത്താർ അദ്ധ്യക്ഷത വഹിച്ചു. പി വി ബദറുദ്ധീൻ, ആർ കെ നൗഷാദ്, പി വി പീറ്റർ, അനീഷ് പാലയൂർ, ഷിഹാബുദീൻ, സുപ്രിയ രാമേന്ദ്രൻ, സി എം മുജീബ്, അൻസിൽ, എ ടി മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായി അനീഷ്പലയൂർ (പ്രസിഡന്റ് ), വൈസ് പ്രസിഡന്റ് മാരായി ഫിർകാനുദ്ധീൻ ചാവക്കാട്, ഹക്കീം ഇബാറക്, എ എം ഖലീൽഷാ (ജനറൽ സെക്രട്ടറി ), ജോ സെക്രട്ടറി പി വി മനാഫ്, കെ. വിഷംസു, ട്രഷറർ തിലകൻ കോഴികുളങ്ങര എന്നിവരെ തിരഞ്ഞെടുത്തു. ഈ മാസം അവസാനം സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ചാവക്കാട് ഡി സി സി മുൻ പ്രസിഡണ്ട് ഒ. അബ്ദുറഹിമാൻകുട്ടി പങ്കെടുത്ത പ്രവർത്തക കൺവെൻഷൻ ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചിരുന്നു. പുതുതായി ചുമതലയേറ്റ കെ.വി യൂസഫലിയെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി അംഗീകരിക്കില്ല എന്നാണ് ഐ ഗ്രൂപ്പ് നിലപാട്.
Comments are closed.