സൂക്ഷിക്കുക ചതിക്കുഴികളുണ്ട് : ദേശീയപാതയില്‍ കെണിയൊരുക്കി സ്വകാര്യ കമ്പനിയുടെ കേബ്ലിംഗ്
ചാവക്കാട്: ദേശീയപാത പതിനേഴില്‍ നിറയെ ചതിക്കുഴികള്‍. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവം. ചേറ്റുവ – ചാവക്കാട് റോഡിലെ ചതിക്കുഴികളാണ് ഏറെ അപകടം ഉണ്ടാക്കുന്നത്. തീരെ വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടം നിത്യ സംഭാവമാകുകയാണ്. ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വലിക്കുന്നതിന് മണ്ണെടുത്ത കുഴികള്‍ വേണ്ട വിധം ഉറപ്പിക്കാതെ പോയതാണ് അപകടം വരുത്തി വെക്കുന്നത്. ഭാരമുള്ള വാഹനങ്ങള്‍ റോഡരികിലൂടെ സഞ്ചരിക്കുമ്പോള്‍ റോഡ് ഇടിഞ്ഞ് താഴ്ന്നും, റോഡില്‍ നിന്നിറക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചക്രം മണ്ണില്‍ താഴ്ന്നുപോയുമാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് ചരക്കുമായി പോയിരുന്ന ലോറി യുടെ ചക്രങ്ങള്‍ റോഡു ഇടിഞ്ഞുണ്ടായ കുഴിയില്‍ ചാടി ചെരിഞ്ഞിരുന്നു. ഇതുമൂലം ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തിങ്കളാഴ്ച ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ടെമ്പോ വാന്‍ ഒരുമനയൂര്‍ കാരയില്‍ റോഡരികില്‍ പാര്‍ക്ക് ചെയതതോടെ ഒരുവശത്തെക്ക് ചെരിഞ്ഞു മറിയുമെന്ന അവസ്ഥയിലായി. ഇതുകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ വാന്‍ താങ്ങി നിര്‍ത്തുകയായിരുന്നു. കേബ്ലിങ്ങിനു ചാലെടുത്തഭാഗത്ത് മതിയായ മണ്ണിട്ട് ഉറപ്പിക്കാത്തതിനാല്‍ പിന്‍ചക്രം മണ്ണില്‍ താഴ്ന്നാണ് അപകടം ഉണ്ടായത്. മഴ ആരംഭിച്ചതോടെ ഇത്തരം അപകടങ്ങള്‍ നിത്യ സംഭാവമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments are closed.