mehandi new

ബിസിനസ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് – ചാവക്കാടുകാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ വഞ്ചിക്കപ്പെട്ടു

fairy tale

ദുബായ് : ബിസിനസ്സിന്റെ പേരില്‍ തട്ടിപ്പ്. ചാവക്കാട്ട്കാരുള്‍പ്പെടെ നിരവധി മലയാളി പ്രവാസികളുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. തൃശ്ശൂര്‍ സ്വദേശികകളും സഹോദരങ്ങളുമായ കൂര്‍ക്കഞ്ചേരി പാച്ചുവീട്ടില്‍ യാസിറും ഹാഷിറും കൂടിയാണ് വിവിധ ബാങ്കുകളിലെ വണ്ടിച്ചെക്കുകള്‍ നല്‍കി 250 കോടി രൂപയോളം (150 ലക്ഷം ദിര്‍ഹം)പ്രവാസികളില്‍ നിന്നും തട്ടിയെടുത്തത്.
സമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് യാസിര്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഈ ബന്ധവും വിശ്വാസ്യതയും മുതലെടുത്താണ് യാസിര്‍ തന്റെ ഇരകളെ വലയിലാക്കിയിരുന്നത്. ബിസിനസിനെന്ന പേരില്‍ വലിയ ലാഭം വാഗ്ദാനം ചെയ്താണ് പ്രവാസികളില്‍ നിന്നും ഫണ്ട് സ്വീകരിച്ചിരുന്നത്. ആദ്യം ചെറിയ തുക നിക്ഷേപമായി സ്വീകരിക്കുകയും കൃത്യമായി ലാഭവിഹിതം നല്‍കുകയും പിന്നീട് വലിയ തുകകള്‍ ആവശ്യപ്പെടുകയും ചെയ്താണ് തട്ടിപ്പ്. പരിചയക്കാരെയും അവരുടെ സുഹൃത്തുക്കളേയും ഇയാള്‍ വലയില്‍ കുടുക്കിയിരുന്നു. എന്നാല്‍ ആരില്‍ നിന്നൊക്കെയാണ് യാസിര്‍ പണം സ്വീകരിക്കുന്നതെന്ന് മറ്റുള്ളവര്‍ അറിഞ്ഞിരുന്നില്ല.
വലിയ തുക നിക്ഷേപിച്ചവര്‍ പണം തിരികെ കിട്ടാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാസര്‍ ബിസിനസ്സ് നടത്തുന്നില്ല എന്നറിഞ്ഞത്. ലാഭവും മുതലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഗ്യാരണ്ടി ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് ക്ലോസ് ചെയ്ത അക്കൌണ്ടിന്റെ ചെക്ക് തന്നു യാസിറും ഹാഷിറും തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പണം നല്കിയവര്‍ മനസ്സിലാക്കുന്നത്.
തടീപ്പ് പുറത്തായതോടെ ഹാഷിര്‍ നാട്ടിലേക്ക് കടന്നു. എന്നാല്‍ ട്രാവല്‍ ബാന്‍ ഉള്ളതിനാല്‍ യാസിര്‍ അജ്മാന്‍ പോലീസിന്റെ പിടിയിലായി വഞ്ചനാകുറ്റത്തിനു ജയിലില്‍ അടക്കപ്പെട്ടു.
തങ്ങള്‍ നല്‍കിയ പണം എന്തു ചെയ്തു എന്ന ചോദ്യത്തിന് യാതൊരു മറുപടിയും പറയാതെ ജയിലില്‍ കഴിയുകയാണ് ഇയാളെന്നാണ് ചതിയില്‍പ്പെട്ടവര്‍ പറയുന്നത്. നാട്ടില്‍ ഇയാളുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഗുണ്ടകളാണ് തങ്ങളെ വരവേറ്റതെന്ന് അയല്‍വാസി കൂടിയായ ഒരാള്‍ പറഞ്ഞു.
പാവറട്ടി സ്വദേശി റാഫിക്ക് അഞ്ചര ലക്ഷം ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. കൂര്‍ക്കഞ്ചേരി സ്വദേശികളായ അബുലിന് 30 ലക്ഷം ദിര്‍ഹം, ചാവക്കാട് സ്വദേശി സിബിലിന് നാലര ലക്ഷം ദിര്‍ഹം, ഗുരുവായൂര്‍ സ്വദേശി സഹീറിന് 3 ലക്ഷം ദിര്‍ഹം, ചാവക്കാട് സ്വദേശി മനാഫിന് 12 ലക്ഷം ദിര്‍ഹം, കൂര്‍ക്കഞ്ചേരി സ്വദേശി ഷഫീഖിന് 13 ലക്ഷം ദിര്‍ഹം, കൊച്ചി ഇടപ്പള്ളി സ്വദേശി വിധവയായ സറീനയുടെ 1.20 ലക്ഷം, തിരുവത്ര സ്വദേശിയുടെ 3.5 ലക്ഷം അടക്കം നൂറിലധികം പേര്‍ ഇവരുടെ വഞ്ചനയില്‍ പെട്ടതായി അറിവായിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവരെല്ലാം ചേര്‍ന്ന് യു.എ.ഇ ഗവണ്‍മെന്റിനും കേരള സര്‍ക്കാറിനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് പണം നഷ്ടപെട്ട പ്രവാസികള്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യകതമാക്കി.

പ്രവാസികളായ മനാഫ് ചാവക്കാട്, റാഫി പാവറട്ടി, ഷഹീര്‍ ചാവക്കാട്, അഫ്സല്‍ കൂര്‍ക്കഞ്ചേരി, ഷഫീഖ് കൂര്‍ക്കഞ്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

planet fashion

Comments are closed.