mehandi new

ചെമ്പൈ സംഗീതോത്സവത്തിന് നാളെ തുടക്കം – സംഗീത മണ്ഡപം ചുമർചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ഒരുക്കും

fairy tale

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാ​ഗമായി നടക്കുന്ന ചെമ്പൈ സം​ഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലിവർഷമായ ഇത്തവണ ​ഗുരുവായൂർ  ക്ഷേത്ര മാതൃകയിൽ ചെമ്പൈ  സംഗീത മണ്ഡപം  ഒരുക്കും. ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർത്ഥികളുമാണ് മണ്ഡപത്തിന് ക്ഷേത്ര രൂപം നൽകുന്നത്. അമ്പതാം ചെമ്പൈ സംഗീതോത്സവത്തിന് നവംബർ 26 നാളെ (ചൊവ്വ)  വൈകിട്ട് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തിരശീല ഉയരുമ്പോൾ കുളിർ കാഴ്ചയായി ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിനു മുകൾഭാഗം സമാന രീതിയിൽ ഗജലക്ഷ്മിയുടെ ശില്പവും താഴെ ഗുരുവായൂർ കേശവന്റെ ആനക്കൊമ്പും  മണ്ഡപത്തിൽ  പുനർ സൃഷ്ടിക്കുകയാണ്. സ്റ്റേജിന്റെ  ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശില്പങ്ങളാണ്. കൂടാതെ വ്യാളി രൂപശില്പവും, ഇരു ഭാഗത്തും നാല് തൂണുകൾ ശില്പമാതൃകയിൽ ഒരുക്കിയിട്ടുണ്ട്. ദ്വാരാപാലകർക്കു മുൻ വശത്തായി മൃഗവ്യാളി ശില്പം കൊത്തിയ കരിങ്കൽ സോപാനമാണ്. സംഗീതോത്സവത്തിൻ്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്. പത്ത് ദിവസമായി ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠനകേന്ദ്രം പ്രിൻസിപ്പാൾ എം നളിൻബാബുവിന്റെ നേതൃത്വത്തിൽ ചുമർ ചിത്ര പഠന കേന്ദ്രത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ ടി എസ് അഭിജിത്ത്, കെ എസ് വിഷ്ണു, അഖില ബാബു, പി എസ് കവിത, അപർണ്ണ ശിവാനന്ദ്, എം  സ്നേഹ,  അഞ്ചാം വർഷ വിദ്യാർത്ഥിനി എ ജെ ശ്രീജ, ഒന്നാം വർഷവിദ്യാർത്ഥികളായ നവനീത് ദേവ്, കെ അനിരുദ്ധ്, സി അഭിൻ, കെ എ ഗോവർദ്ധൻ, പൂജ, അജ്ഞലി, ദുർഗ്ഗ, ദേവി നന്ദന എന്നീ വിദ്യാർത്ഥികൾ ആണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. പതിമൂന്ന് വർഷമായി ചെമ്പൈ സംഗീതമണ്ഡപത്തിന്റെ മരപണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി ( സുകു ) ആണ്.  തെർമോ കോൾ, ഫോറസ് ഷീറ്റ്, പ്ലൈവുഡ്, തുണി പട്ടിക എന്നിവ ഉപയോഗിച്ചാണ് മണ്ഡപം നിർമ്മിച്ചിരിക്കുന്നത്.  ഇതോടൊപ്പം  സംഗീതോത്സവം നടക്കുന്ന മേൽപുത്തൂർ ഓഡിറ്റോറിയത്തിന്റെ വലതു ഭാഗത്തായി   ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്ന  ശില്പവും മുൻ വശത്തായി അഞ്ചു തട്ടുകൾ ഉള്ള ദീപസ്തംഭവും ഉണ്ട്. ആസ്വാദകർക്ക് ഫോട്ടോ എടുക്കുന്നതിനായി സെൽഫി കോർണറും നിർമ്മിച്ചിട്ടുണ്ട്.

ഫോട്ടോ : ചെമ്പൈ സം​ഗീതോത്സവത്തിനായി മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തയ്യാറാക്കുന്ന വേദയുടെ മാതൃക. കൂടെ ചുമർചിത്രപഠന കേന്ദ്രത്തിലെ പ്രിൻസിപ്പാളും വിദ്യർത്ഥികളും

Fish ad

Comments are closed.