mehandi new

ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈസംഗീതോത്സവത്തിന് അരങ്ങുണര്‍ന്നു. ഗുരുപവനപുരിയില്‍ ഇനി കീര്‍ത്തനങ്ങളില്‍ രാഗവര്‍ഷം തീര്‍ക്കുന്ന പതിനഞ്ച് ദിനരാത്രങ്ങള്‍   ഇലെ രാവിലെ ആറരയോടെ ശ്രീലകത്ത്  നിന്ന്  കൊണ്ടുവ അഗ്നി തന്ത്രി ചോന്നാസ് ഹരിനമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകര്‍ന്നു സംഗീത മണ്ഡപം ചൈതന്യവത്താക്കി. തുടര്‍ന്ന് മംഗള വാദ്യമായി ഗുരുവായൂര്‍ മുരളിയുടെ നാഗസ്വര കച്ചേരി അരങ്ങേറി. പിന്നീട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ വാതാപി ഗണപതിം എന്നകീര്‍ത്തനത്തോടെ വിഘ്‌നേശ്വര സ്തുതിയുണര്‍ത്തി.  സംഗീതജ്ഞരായ ഡോ.മാടക്കാവില്‍ മണികഠ്ണന്‍, തിരുവിഴ ശിവാനന്ദന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹംസധ്വനി രാഗത്തില്‍ വാതാപി ആലപിച്ചത്. നെടുമങ്ങാട് ശിവാനന്ദന്‍ വയലിനിലും, തിരുവനന്തപുരം സുരേന്ദ്രന്‍, എന്‍. ഹരി എന്നിവര്‍ മൃദംഗത്തിലും പക്കമേളമൊരുക്കി. ദിവസവും രാവിലെ അഞ്ചിനാണ് സംഗീതാര്‍ച്ചന ആരംഭിക്കുക. അര്‍ദ്ധരാത്രി വരെ നീളും. ഇന്നലെ മുതല്‍ ആദ്യ പത്ത് ദിവസങ്ങളില്‍ വിശേഷാല്‍ കച്ചേരിയുണ്ടാകും. വൈകീട്ട് ആറ് മുതലാണ് വിശേഷാല്‍ കച്ചേരികള്‍. ഏകാദശി ദിവസമായ ഡിസംബര്‍ 10നാണ് ചെമ്പൈ സംഗീതോത്സവം സമാപിക്കുക. പതിനഞ്ച് ദിവസങ്ങളിലായി മൂവായിരത്തോളം പേര്‍ സംഗീതാര്‍ച്ചന നടത്തും.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/CHEMBAI-02-copy.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.