mehandi new

ചെമ്പൈ – സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് പ്രത്യേക കച്ചേരി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ജെ പി 

ഗുരുവായൂര്‍: സംഗീത വൈവിദ്യത്താല്‍ വിഭവമൊരുക്കി ശനിയാഴ്ച്ചയിലെ പ്രത്യേക കച്ചേരികളളില്‍ പണ്ഡിറ്റ് രമേശ് നാരായണനും ഡോ, കുഴല്‍മന്ദം രാമകൃഷ്ണനും അമ്പിളി ദേവിയും ചെമ്പൈ വേദിയില്‍ മാസ്മരീകത തീര്‍ത്തു. രമേശ് നാരായണും കുടുംബവും ഒന്നിച്ചവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീതം സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു. ശ്രീകൃഷ്മ സ്തുതിയില്‍ ആരംഭിച്ച കച്ചേരിയില്‍ പിന്നീട് നിറഞ്ഞ് നിന്നത് രാധാ കൃഷ്ണ ലീലകളായിരുന്നു. പ്രണയാര്‍ദ്ര വരികളിലൂടെ കൃഷ്ണ ലീലകള്‍ ഭാവസാന്ദ്രമായി രമേശ് നാരായണും മക്കളായ മധുശ്രീ നാരായണും മധുവന്ദി നാരായണും ഭാര്യ ഹേമയും ചേര്‍ന്നവതരിപ്പിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെ എതിരേറ്റു.
തുടര്‍ന്ന് മൃദംഗത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ഡോ, കുഴല്‍മന്ദം രാമകൃഷ്ണന്‍ നയിച്ച മൃദുതരംഗ് ഫ്യൂഷന്‍ സംഗീതമായിരുന്നു ചെമ്പൈവേദിയില്‍ നിറഞ്ഞത്. താന്‍ സ്വന്തമായി രൂപകല്‍പനചെയ്ത ‘മൃദു’ എന്ന ഉപകരണവുമായി മൃദംഗവിദ്വാന്‍ കുഴല്‍ മന്ദം രാമകൃഷ്ണന്റെ ഫ്യൂഷന്‍ സംഗീതം വേറിട്ട സംഗീത പ്രയോഗമായി. അദ്ദേഹത്തോടൊപ്പം ഫ്യൂഷന്‍ സംഗീതത്തിന് കൂട്ടായി നാദസ്വരം സിവിന്‍ ചൊവ്വവല്ലൂര്‍ പടി, വയലിന്‍ രാധിക പരമേശ്വരന്‍, ആദര്‍ശ്ശ് അജയ്കുമാര്‍, കീബോര്‍ഡ് എടപ്പാള്‍ ബാബു, തബലയും ഡോളകും കണ്ണൂര്‍ മനോജ് കുമാര്‍, ചെണ്ട, ഇടക്ക എന്നിവ പെരിങ്ങോട് സുബ്രഹ്മണ്യനും അണിനിരന്നു.
ഹംസധ്വനി രാഗത്തില്‍ ഭജാമഹേ, അഭിഷ്ട വരദ, രഘുനായക എന്നിവ കോര്‍ത്തിണക്കിയ ഫ്യൂഷനില്‍ തുടങ്ങി മോഹനരാഗത്തില്‍ സ്വാഗതം കൃ.ഷ്ണ, ഭവനുത, വര്‍ണ്ണം എന്നിവയും അവതരിപ്പിച്ചു. തുടര്‍ന്ന് കാപ്പിരാഗത്തില്‍ ഖണ്ഡ ചാപതാളത്തില്‍ മിഹാരമാനസാ, എന്ന തവം എന്നിവയും അവതരിപ്പിച്ചത് അസ്വാകദര്‍ക്ക് മനാസങ്ഹലില്‍ കുളിരുപകര്‍ന്നു. മാണ്ഡ് രാഗത്തില്‍ മുരളീധരയും ജനപ്രിയ ഗാനങ്ങളായ ശബരി ഗിരിനാഥ, ചെമ്പൈക്ക് നാദം നിലച്ചപ്പോള്‍ എന്നിവ കൂടി അവതരിപ്പിച്ച ശേഷം തില്ലാനയില്‍ കച്ചേരി അവസാനവിപ്പിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. പ്രത്യേക കച്ചേരിയില്‍ അമ്പിളിദേവിയുടെ ഭക്തിഗാനസുധയും ആസ്വാദക മനം കവര്‍ന്നു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/12/Kuzhalmandham-radhakrishnan-in-chempai-.jpg” alt=”മൃദു തരംഗുമായി ഡോ. കുഴല്‍ മന്ദം രാമകൃഷ്ണന്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ ” title_text=”മൃദു തരംഗുമായി ഡോ. കുഴല്‍ മന്ദം രാമകൃഷ്ണന്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ ” show_in_lightbox=”on” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.