mehandi banner desktop
Chavakkad online

ചേറ്റുവ പാടം എസ് സി കോളനി റോഡ് യാഥാർത്ഥ്യമായി – ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു

Ft

കടപ്പുറം : ചേറ്റുവ പാടം എസ് സി കോളനി റോഡ്  ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം  ചെയ്തു.  കാലങ്ങളായി മൂന്നടി വഴിയിലൂടെയായിരുന്നു കോളനിനിവാസികളുടെ സഞ്ചാരം.  വാർഡ് മെമ്പർ വി പി മൻസൂർ അലിയുടെ ശ്രമഫലമായാണ് റോഡ് വീതികൂട്ടിയത്.  റോഡിനു ഇരുവശത്തുമുള്ള സ്ഥല  ഉടമകളിൽ നിന്നും സമ്മതപത്രം വാങ്ങിയാണ് റോഡ് വീതി കൂട്ടിയത്. തുടർന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് കോൺക്രീറ്റ് ചെയ്തു. 

Jan oushadi

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാലിഹ ശൗക്കത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുക്കൻ കാഞ്ചന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രമണ്യൻ, സിഡിഎസ് മെമ്പർ പ്രീതി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.  നാട്ടുകാർ ഉദ്ഘാടന ചടങ്ങ് ആഘോഷമാക്കി മാറ്റി.

 റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ കെ എം ആഷിക്കിനെ ചടങ്ങിൽ ആദരിച്ചു

Comments are closed.