mehandi new

എസ് ഡി ടി യു തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂരിൽ നടന്നു

fairy tale

ഗുരുവായൂർ :  എസ് ഡി ടി യു (social democratic trade union )  തൃശൂർ ജില്ലാ പ്രതിനിധിസഭാ സമ്മേളനം ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഖാജ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ മജീദ് പുത്തെൻചിറ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വലിയകത്ത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ റഹ്മാൻ, സംസ്ഥാന സമിതി അംഗങ്ങളായ ഹനീഫ വേങ്ങര, വിളയോടി ശിവൻകുട്ടി എന്നിവർ സംസാരിച്ചു. എസ് ഡി പി ഐ ജില്ലാപ്രസിഡന്റ് അഷ്‌റഫ്‌ വടക്കൂട്ട്, വുമൺസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ റഫീന സൈനുദ്ധീൻ ആശംസകളർപ്പിച്ചു. എസ് ഡി ടി യു ജില്ലാ ട്രഷറർ കാദർ വടക്കാഞ്ചേരി നന്ദി പറഞ്ഞു.

planet fashion

Comments are closed.