mehandi new

കർഷക ദിനം – ചാവക്കാട് നഗരസഭയിൽ കർഷകരെ ആദരിച്ചു

fairy tale

ചാവക്കാട് : ചിങ്ങം ഒന്ന് കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെയും  കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.  നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ്  ഗുരുവായൂർ എം. എൽ. എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അബ്ദുൽ റഷീദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫ്,  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ. വി, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ  എം ആർ രാധാകൃഷ്ണൻ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലികുളം അബ്ബാസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 

planet fashion

ചാവക്കാട് നഗരസഭ കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ആനി റോസ് ഇ പി യോഗത്തിന് നന്ദി പറഞ്ഞു. കർഷകർക്കായി കേരള സർക്കാർ പുതിയതായി പുറത്തിറക്കിയ “കതിർ” എന്ന ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥർ കർഷകർക്ക് ക്ലാസ് നൽകി. നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, എ ഡി എസ് അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ  തുടങ്ങിയ നിരവധി ആളുകൾ യോഗത്തിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.