mehandi new

ക്രിസ്തുമസ് ഈവ് – പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷങ്ങൾ അരങ്ങേറി

fairy tale

planet fashion

പാലയൂർ : 2022ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഈവും മറ്റു പരിപാടികളും സംഘടിപ്പിച്ച് പാലയൂർ ദേവാലയത്തിൽ ആഘോഷം അരങ്ങേറി. ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ ഡിസംബർ ഒന്നാം തീയതി മുതൽ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്നുള്ള ദിനങ്ങളിൽ സാൻതോം കൊയറിന്റെ നേതൃത്വത്തിൽ കുടുംബ കൂട്ടായ്മകൾക്കായുള്ള ജംഗിൾ ബെൽസ് 2022 കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. യൂത്ത് പാലയൂരിന്റെ നേതൃത്വത്തിൽ നാനോ പുൽക്കൂട് മത്സരവും, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും സംഘടിപ്പിച്ചു. വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ട്രീയും, നക്ഷത്ര മത്സരവും പാലയൂർ ദേവാലയത്തിൽ സംഘടിപ്പിച്ചു.

24 ന് ശനിയാഴ്ച വൈകിട്ട് 9 മണിയോടെ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയും, അസി വി ഫാദർ മിഥുൻ വടക്കത്തലയും കേക്ക് മുറിച്ചു കൊണ്ടുള്ള ഉദ്ഘാടനത്തോടെ ക്രിസ്തുമസ് ഈവ് ആരംഭിച്ചു.
നൃത്തച്ചുവടുകൾ കൊണ്ടും, ഗാനാലാപനങ്ങൾ കൊണ്ടും ക്രിസ്തുമസ് ഈവ് കണ്ണുകൾക്കും, കാതുകൾക്കും, വ്യത്യസ്തമാർന്ന അനുഭവം ഒരുക്കി. തുടർന്ന് കെസിവൈഎം പാലയൂരിന്റെ നേതൃത്വത്തിൽ ഒരുക്കിയ പുൽക്കൂടും കാണികൾക്കായി തുറന്നു കൊടുത്തുകൊണ്ട് 11:30ന് ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു.
തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ. ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യകാർമികത്വം നൽകി.
അസി.വി. ഫാദർ മിഥുൻ വടക്കേത്തല, ഫാ ജോജോ ടി ഒ ആർ എന്നിവർ സഹകാർമികരുമായി. തുടർന്ന് നോമ്പ് വീടൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൈകാരന്മാർ വിവിധ ഭക്തസംഘടന ഭാരവാഹികൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ, എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.