mehandi new

കൂട്ടയോട്ടത്തിലെ സംഘർഷം : കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ പ്രചരണം തള്ളികളയണം – ഡി വൈ എഫ് ഐ

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാ​ഗമായി നടത്തിയ കൂട്ടയോട്ടത്തില്‍ സംഘര്‍ഷമുണ്ടാക്കിയ  കോണ്‍​ഗ്രസ്, യൂത്ത് കോണ്‍​ഗ്രസ്സ് പ്രവര്‍ത്തകരെ വിശുദ്ധന്മാരാക്കുന്ന മാധ്യമ, കോണ്‍​ഗ്രസ്സ് പ്രചരണം തള്ളികളയണമെന്ന് ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി.  കഴിഞ്ഞദിവസം  യുവജനങ്ങൾ അണിനിരന്ന നവകേരള സദസിന്റെ ഭാഗമായി എംഎൽഎയും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകിയ റൺ ഫോർ ഗുരുവായൂർ പരിപാടിയിലേക്ക് കോൺഗ്രസ് പൂക്കോട് മണ്ഡലം  കമ്മിറ്റിയുടെ വാഹനം ഇടിച്ചു കയറ്റി സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും  കൂട്ടയോട്ടത്തിൽ പങ്കെടുത്തവർ  വാഹനം തട്ടി വീഴുകയും പരിക്ക് പറ്റുകയും ചെയ്തു.  അതോടൊപ്പം പരിപാടിയുടെ സമാപന കേന്ദ്രമായ ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടത്തില്‍   പങ്കെടുത്ത് മടങ്ങുന്ന ജനപ്രതിനിധികളടക്കമുള്ള ആളുകളെ  യൂത്ത് കോണ്‍​ഗ്രസ്സ് ക്രിമിനലുകളുടെ നേതൃത്വത്തിൽ അസഭ്യം പറയുകയും  കയ്യേറ്റം ചെയ്യുകയുമാണ് ഉണ്ടായത്. ഇത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമികളാണെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങളും യൂത്ത് കോണ്‍​ഗ്രസ്സും ചേര്‍ന്ന് കള്ളപ്രചരണങ്ങളും വ്യാജവാര്‍ത്തയും ചമക്കുകയാണ്. സത്യസന്ധമായി വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങൾ ഡിവൈഎഫ്ഐ ആക്രമണം എന്ന നിലയിൽ വ്യാജവാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. യൂത്ത് കോണ്‍​ഗ്രസ്സുകാർ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. സ്വന്തം സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കാൻ പരിശീലനം നേടിയ യൂത്ത് കോൺഗ്രസ് ഇപ്പോൾ ചാവക്കാട് വ്യാജ വാർത്തകളിറക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നവ കേരള സദസിന്റെ പ്രചരണ പ്രവർത്തനങ്ങളിൽ അഭൂതപൂർവ്വമായ ജന പങ്കാളിത്തം കണ്ട് വിറളിപൂണ്ട ചാവക്കാട് യൂത്ത് കോൺഗ്രസ് ഇപ്പോൾ ക്രിമിനലുകളെ ഉപയോഗിച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.  കോൺഗ്രസ് ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വന്തം നേതാവിനെ പോലും കൊലപ്പെടുത്തിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് ചാവക്കാട്ട് യൂത്ത് കോൺഗ്രസ്. അത്തരം ക്രിമിനൽ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ടി എൻ പ്രതാപൻ ഉൾപ്പടെയുള്ള കോൺഗ്രസ്‌ നേതാക്കൾ സ്വീകരിക്കുന്നത്. ഇത്  അങ്ങേയറ്റം അപഹാസ്യവും പ്രതിഷേധാർഹമാണ്. നൂറ് കണക്കിനാളുകള്‍ പങ്കാളികളായ പൊതുപരിപാടിയിലേക്ക് വാഹനം ഇടച്ചുകയറ്റിയ കോണ്‍​ഗ്രസ്സുകാരേയും  പരിപാടി കഴിഞ്ഞ് പോകുകയായിരുന്നവരെ   ആക്രമിക്കുകയും ചെയ്ത യൂത്ത് കോണ്‍​ഗ്രസ്സുകാരെയും ജനം തിരിച്ചറിയണമെന്ന് ഡി വൈ എഫ് ഐ വാർത്താകുറുപ്പിൽ ആവശ്യപ്പെട്ടു.

planet fashion

Comments are closed.