സബ്ജയില്‍ പരിസരത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ചാവക്കാട്: സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി ചാവക്കാട് സബ് ജയില്‍ പരിസരത്ത് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജയില്‍ വളപ്പിലും, ജയിലിനോട് ചേര്‍ന്ന പുറത്തുള്ള സ്ഥലങ്ങളിലുമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സൂപ്രണ്ട് എസ് സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ജയില്‍ ഓഫീസര്‍മാരായ വി വി സുരേഷ്, ടി എന്‍ ജയേഷ്‌കുമാര്‍, അസിസ്റ്റന്റ് ജയില്‍ ഓഫീസര്‍മാരായ കെ പി അഭിലാഷ്‌കുമാര്‍, പി ശശീധരന്‍, എം എ അനില്‍കുമാര്‍, വി സി പുഷ്‌കരന്‍, ഗ്രിബിന്‍ ജോര്‍ജ് എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

Comments are closed.