mehandi new

തീരദേശ ഹൈവെ അലൈൻമെന്റ് മാറ്റണം – കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയും കലക്ടർക്ക് നിവേദനം നൽകി

fairy tale

ചാവക്കാട് : ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നിലവിലെ നിർദിഷ്ട തീരദേശ ഹൈവേ അലൈൻമെന്റ് മാറ്റി പൂർണ്ണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവക്കിയുള്ള അലൈൻമെന്റ്ന് രൂപം കാണണമെന്ന് ആവശ്യപ്പെട് ജില്ലാ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയും കളക്ടർക്ക് നിവേദനം നൽകി.
ഇപ്പോഴുള്ള അലൈൻമെന്റ് പ്രകാരം തീരദേശ ഹൈവെ പണിതാൽ കടപ്പുറം ഗ്രാമപഞ്ചായത്തിലെ മുന്നൂറോളം വീടുകൾ പൂർണ്ണമായും പൊളിച്ച് മാറ്റേണ്ടിവരും. പാവപ്പെട്ടവരും, മത്സ്യ തൊഴിലാളികളുമായ ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കി കൊടുക്കുന്നത് ജനങ്ങളോട് ചെയ്യുന്ന നീതി മാത്രമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിലവിലുള്ള പി.ഡബ്ല്യു.ഡി (അഹമ്മദ് കുരിക്കൾ ) റോഡ് വീതി കൂട്ടി തീരദേശ ഹൈവെ റോഡ് പണിതാൽ വളരെ കുറഞ്ഞ വീടുകളെയും കെട്ടിടങ്ങളെയും മാത്രമേ ബാധിക്കുകയുള്ളു.

planet fashion

അലൈൻമെന്റ് തയ്യാറാക്കുമ്പോൾ ഗ്രാമ പഞ്ചായത്തിനോടോ, പ്രദേശത്തെ ജനപ്രതിനിധികളോടോ, രാഷ്ടീയ പാർട്ടി പ്രതിനിധികളോടോ ചർച്ച പോലും നടത്തിയിട്ടില്ല എന്നും നിവേദനത്തിൽ പറഞ്ഞു. ഹൈവെ വരുമ്പോൾ കുടിയിറക്കപ്പെടുന്നവരുടെ അടിയന്തിര യോഗം വിളിച്ച് കൂട്ടണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. കെ. അബൂബക്കർ, മണ്ഡലം സിക്രട്ടറി പി. വി. ഉമ്മർ കുഞ്ഞി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി. കെ. സുബൈർ തങ്ങൾ, സിക്രട്ടറി പി.എം. മുജീബ്, ട്രഷറർ സെയ്തു മുഹമ്മദ് പി.എം, സെക്രട്ടറിമാരായ പി.എ. അബ്ദുൽ ഹമീദ്, വി. ഉമ്മർ ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. മൻസൂറലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, മെമ്പർമാരായ ടി. ആർ ഇബ്രാഹിം, സുനിത പ്രസാദ്, അബ്ദുൽ ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു.

Jan oushadi muthuvatur

Comments are closed.