mehandi banner desktop
Chavakkad online

രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്തതിൽ പ്രതിഷേധിച്ചു ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Ft

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദ് ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി വസന്തം കോർണറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത് ഉദ്ഘാടനം ചെയ്തു.

Jan oushadi

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. വടക്കേക്കാട് ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ ഉമ്മർ മുക്കണ്ടത്, കെ. നവാസ്, സി. വി. സുരേന്ദ്രൻ, കെ. വി. സത്താർ, കെ. എച്ച്. ഷാഹുൽ ഹമീദ്, കെ. എം. ഷിഹാബ്, ടി. എച്ച്. റഹീം, കെ. ബി. വിജു, സി. എസ്. സൂരജ്, അനീഷ് പാലയൂർ, കെ. വി. യൂസഫ് അലി, ഷുക്കൂർ കോനാരത്ത്, കെ. ഡി. പ്രശാന്ത് എന്നിവർ സംസാരിച്ചു.

പ്രദീപ് ആലിപ്പരി, പി. കെ. കബീർ, മനാഫ് പാലയൂർ, എ. കെ. മുഹമ്മദലി, പി. കെ. ഷക്കീർ, റിഷി ലാസർ, പി. ടി. ഷൗകത്ത്, കെ വി. ലാജുദ്ധീൻ, സുരേഷ് മുതുവട്ടൂർ, കെ. കെ. ഹിറോഷ്, രാജൻ പനക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.