Header

രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ചാവക്കാട് : രാഹുൽ ഗാന്ധിയെ കള്ളകേസിൽ കുടുക്കി പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ ആർ. എസ്.എസ് അജണ്ടക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി. എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് കെ.വി ഷാനവാസ്‌, നഗരസഭ കൗൺസിലർ അസ്മത്തലി എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ഷാരുഖാൻ, ഫദിൻ രാജ്, ഷാഹിദ് കല്ലൂർ, മുജീബ് റഹ്മാൻ, ഹാരിസ് അതിർത്തി, ഗോകുൽ കൃഷ്ണ, ഷമീം ഉമ്മർ, ഹസീബ് വൈലത്തൂർ, ഹസ്സൻ വടക്കേക്കാട്, സുഹാസ് ആലുങ്ങൽ, ഇർഷാദ് പള്ളത്ത്, ജംഷീർ ഹംസ, പി.ആർ പ്രകാശൻ, ഷർബനൂസ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Comments are closed.