തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കണം : സി എച്ച് റഷീദ്
കടപ്പുറം : നിർദ്ദിഷ്ട തീരദേശ ഹൈവേ നഷ്ടപരിഹാര വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ ഉടൻ പുറത്തുവിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപ്പെട്ടു.
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയമുയർത്തി നടന്ന കടപ്പുറം പഞ്ചായത്ത് പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ഹൈവേക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കടപ്പുറം പഞ്ചായത്തിനെയാണ്. അതിലേറെയും ബാധിക്കുക പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ കുടുംബങ്ങളെയാണ്. കുടിയൊഴിപ്പിക്കപെട്ട് താമസം മാറുന്ന സാഹചര്യം വന്നാൽ തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.
തീരദേശ ഹൈവേ സംബന്ധിച്ച് ഇതുവരെ യാതൊരു അറിയിപ്പും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. അധികാരികൾ മൗനം വെടിഞ്ഞ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സി എച്ച് റഷീദ് പറഞ്ഞു.
വാർഡ് പ്രസിഡണ്ട് ആനംകടവിൽ അബു അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമിതി കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ: വി. എം. മുഹമ്മദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് പാലയൂർ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമിതി കൺവീനർ എം. വി ഷക്കീർ, വാർഡ് തെരഞ്ഞെടുപ്പ് സമിതി കൺവീനർ ടി ആർ ഇബ്രാഹിം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് തെക്കരകത്ത് കരീം ഹാജി, ജനറൽ സെക്രട്ടറി പി എം മുജീബ്, ട്രഷറർ പി കെ അബൂബക്കർ, പി. വി ഉമ്മർ കുഞ്ഞ്, വാർഡ് തെരഞ്ഞെടുപ്പ് സമിതി അംഗമായ ചാലിൽ നൂറുദ്ദീൻ, പി അബ്ദുൽഹമീദ്,
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഹസീന താജുദ്ദീൻ, വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സാലിഹ ഷൗക്കത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ പി. കെ. അലി, വാർഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി. എസ്. ഷാജഹാൻ, സെക്രട്ടറി ടി. എം. സഹലബത്ത്, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് സി കെ അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
2023 – 25 വർഷത്തേക്കുള്ള മുസ്ലിം ലീഗ് വാർഡ് ഭാരവാഹികളെ സമ്മേളനം ഐക്യകണ്ഠേനെ തെരഞ്ഞെടുത്തു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടും വാർഡ് റിട്ടേണിംഗ് ഓഫീസറുമായ ടി ആർ ഇബ്രാഹിം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ടി ആർ ഖാദർ (പ്രസിഡണ്ട്), പണ്ടാരി മുഹമ്മദുണ്ണി, പി ബീരുമോൻ (വൈസ് പ്രസിഡണ്ടുമാർ ), സി കെ സിദ്ദീഖ് (ജനറൽ സെക്രട്ടറി ), പഴൂർ റസാക്, പി കെ ഷറഫുദ്ദീൻ (സെക്രട്ടറിമാർ), എ എച്ച് ഫക്രുദ്ദീൻ (ട്രഷറർ ) എന്നിവരെയും
കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് വനിതാ ലീഗ് ഭാരവാഹികളായി
പ്രസിഡന്റ് (ഷാഫിനാ ജാഫർ), സാജിത ഹൈദരാലി, സമീറ ഷറഫുദ്ദീൻ, റൈഹാനത്ത് (വൈസ് പ്രസിഡണ്ടുമാർ ), സജിത അൻവർ (ജനറൽ സെക്രട്ടറി),
സാജിത ഷറഫുദ്ദീൻ, ഷബ്‌ന ആബിദ്, കദീജ സമീർ (ജോയിന്റ് സെക്രട്ടറിമാർ ), ഇൻഷാനി താജുദ്ദീൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
എ. എച്ച് ആബിദ് സ്വാഗതവും
പണ്ടാരി മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു
Comments are closed.