mehandi new

തീരദേശ ഹൈവേ: തീരദേശ വാസികളുടെ ആശങ്കകൾ പരിഹരിക്കണം – എസ് ഡി പി ഐ

fairy tale

planet fashion

ചാവക്കാട് : നിർദിഷ്ട തീരദേശ ഹൈവേ അഞ്ച് കിലോമീറ്റർ ചാവക്കാട് നഗരസഭയിലൂടെ കടന്നു പോകുന്നുണ്ട്. ഈ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ ആശങ്കയിലാണ്.

ചാവക്കാട് നഗരസഭയിലെ തീരദേശ പ്രദേശങ്ങളായ 1, 23, 24, 28, 32 എന്നീ വാർഡുകളിലൂടെയാണ് ഹൈവേ കടന്ന് പോകുന്നത്.
നിലവിലുളള റോഡിൻ്റെ ഇരുവശത്ത് നിന്നും 5 മുതൽ 8 മീറ്റർ വരെ റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ ചാവക്കാട് നഗരസഭയിലെ ഭരണ കക്ഷികളിൽ നിന്നറിയാൻ കഴിഞ്ഞത് ചാവക്കാട് ബീച്ച് മുതൽ അഫയൻസ് ബീച്ച് വരെ റോഡിൻ്റെ പടിഞാറ് വശത്ത് കൂടെയായിരിക്കും തീരദേശ ഹൈവേക്ക് സ്ഥലം ഏറ്റെടൂക്കുക എന്നതാണ്.

തീരദേശ വാസികളുടെ ഭയാശങ്കകൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് എസ് ഡി പി ഐ പുത്തൻകടപ്പുറം ബ്രാഞ്ച് ഭാരവാഹികളായ ഖമറുദ്ധീൻ, ഷെഫീർ, ഷമീർ എന്നിവർ ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ, സെക്രട്ടറി എന്നിവരോട് രേഖാമൂലം ആവശ്യപ്പെട്ടു.

Ma care dec ad

Comments are closed.