ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ദിവാകരനെ സെന്റ് ജോസഫ് ചൂണ്ടൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments are closed.