Header

പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങി – മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95000 രൂപ പിഴയും

ചാവക്കാട്: പിരിച്ചെടുത്ത വീട്ടു നികുതി നഗരസഭയിൽ അടക്കാതെ മുങ്ങിയ കേസിൽ ചാവക്കാട് നഗരസഭാ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2001 മാർച്ച് 31 മുതൽ 2003 ഏപ്രിൽ രണ്ട് വരെ ചാവക്കാട് നഗരസഭയിൽ കാഷ്യറായിരുന്ന പി. എം ശശി, പ്യൂൺ എൻ. പി പുരുഷോത്തമൻ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
വ്യാജ രസീത് ഉപയോഗിച്ച് ജനങ്ങളിൽ നിന്നും വീട്ടു നികുതി പിരിച്ച് നഗരസഭയിൽ അടക്കാതെ നഗരസഭക്ക് 65,973 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായി.

thahani steels

Comments are closed.