Header

വരുന്നു ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം – ഫ്ലോട്ടിങ് ബ്രിഡ്ജിന് ഉടൻ ടെണ്ടർ ക്ഷണിക്കും

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം, ഹൈമാസ്‌റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കും. സർക്കാർ അനുമതിയായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്ന് ടെണ്ടര്‍ ക്ഷണിക്കും.
ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ബീച്ച് സൗന്ദര്യവത്കരണ നടപടികള്‍ പൂർത്തീകരിക്കാനും വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ബങ്കറുകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനും ബീച്ചില്‍ പ്രവേശന കവാടം നിർമ്മിക്കാനും തീരുമാനമായി.

ബീച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി സെൽഫി പോയിന്റ്കൾ സ്ഥാപിക്കും. ബീച്ചില്‍ തിരക്ക് വർദ്ധിച്ച സാഹചര്യത്തില്‍ ബീച്ചിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ പോലീസിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് കത്ത് നല്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയർമാന്‍ ഷീജ പ്രശാന്ത്, വൈസ് ചെയർമാ‍ന്‍ മുബാറക്ക്, കൌണ്സിലർമാരായ എം. ആര്‍ രാധാകൃഷ്ണന്‍, കബീര്‍, ഒരുമനയൂര്‍പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി, ഡെസ്റ്റിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.