mehandi new

അനുസ്മരണ റാലിയും, പൊതു സമ്മേളനവും – പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

fairy tale

ചാവക്കാട് : പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.
ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനം
കേരള പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

planet fashion

ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യാതിഥിയായി. കെപിസിസി മെമ്പർ ഇഫ്തിക്കാറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ആമുഖ പ്രഭാഷണം നടത്തി. മലപ്പുറം യു. ഡി. എഫ് ചെയർമാൻ പി. ടി അജയ്‌മോഹൻ, യു. ഡി. എഫ് തൃശൂർ ജില്ലാ ചെയർമാൻ എം. പി വിൻസന്റ്, മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം. എൽ. എ ടി. വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, സുനിൽ അന്തിക്കാട്, ഡിസിസി സെക്രട്ടറിമാരായ കെ. ഡി വീരമണി, പി. യതീന്ദ്രദാസ്, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹി ബീന രവിശങ്കർ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. വി ബദറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

ചാവക്കാട് മണത്തലയിൽ നിന്നാരംഭിച്ച അനുസ്മരണ റാലിക്ക്
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം. എസ് ശിവദാസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻ ഷാ പള്ളത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ സി. മുസ്താക്കലി, കെ. വി ഷാനവാസ്, കെ. ജെ ചാക്കോ, യു. കെ പീതാംബരൻ എന്നിവർ നേതൃത്വം നൽകി.

ജീവിതത്തിൻ ഹൃദ്യ മുഹൂര്‍ത്തങ്ങളിലെങ്ങും
സ്വപ്ന സുഗന്ധത്തിൻ പ്രഭ ചൊരിയിക്കുവാൻ …..
സ്നേഹ സംഗമത്തിൻ വിശുദ്ധവനിയിൽ
സ്വര്‍ഗ്ഗ സൗരഭത്തിൻ മാരി വർഷിക്കുവാന്‍…
നിങ്ങളുടെ പ്രിയ സ്വപ്നങ്ങളിലെങ്ങുമനന്തമായ് പരിമളം ചാലിക്കുവാന്‍..
LÉONARA PERFUMES.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.