mehandi banner desktop
Chavakkad online

ചാവക്കാട് മഹല്ല് പുത്തൻപള്ളി ഹദ്ധാദ് ആണ്ട് നേർച്ചക്ക് തുടക്കം കുറിച്ചു – ആത്മീയ സദസ്സ്, ദുആ മജ്‌ലിസ്, നാളെ ഭക്ഷണ വിതരണം

Ft

അങ്ങാടിത്താഴം : ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദ്ധാദ്  പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേർച്ചയുടെ ഭാഗമായി  ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മീയ സദസ്സ് സംഘടിപ്പിച്ചു.  ചാവക്കാട് മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു.   അൻവർ മൂഹിയുദ്ധീൻ ഹുദവി ചാമക്കാല മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, അബൂബക്കർ മുസ്‌ലിയാർ പൈലിപ്പുറം,  സത്താർ ദാരിമി, അഷ്‌കർ മുസ്ലിയാർ, അനീഷ്‌ പാലയൂർ, ഹംസ അമ്പലത്ത്, ശംസുദ്ധീൻ എൻ കെ, നൗഷാദ് നെടുപറമ്പിൽ, ഇല്ല്യാസ് ബുർഹാൻ, ഷിഹാബ് കാരക്കാട്, നാസർ കോനയിൽ, സലി, ഷാജഹാൻ എ പി, അബൂ സാലിഹ്, ഹബീബ്, ജലാൽ നാസ്കോ, ശംസുദ്ധീൻ, മുനീർ, ഷമീർ എന്നിവരുടെ സാനിധ്യത്തിൽ ആയിരുന്നു ആത്മീയ സദസ്സ് ഒരുക്കിയത്.

Jan oushadi

ഇന്ന് ശനി ഉച്ചതിരിഞ്ഞ് 4 മണിക്ക് ദുആ മജ്ലിസും,  ഞായറാഴ്ച്ച രാവിലെ 8 മുതൽ 11 മണി വരെ   ഭക്ഷണ വിതരണവും  ഉണ്ടാകുമെന്ന്  ഹദ്ധാദ് കമ്മിറ്റി  ഭാരവാഹികൾ അറിയിച്ചു.

Comments are closed.