mehandi new

ചാവക്കാട് നഗരത്തിൽ ടിപ്പർ ലോറിയിടിച്ച് മണത്തല സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

fairy tale

ചാവക്കാട്: ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസ് ( 43)  ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെ ചാവക്കാട് ജങ്ഷനിൽ സംസം ബേക്കറിക്ക് മുന്നിലാണ് അപകടം. മണത്തല ഭാഗത്തേക്ക്‌ പോവുകയായിരുന്നു ഇരു വാഹനങ്ങളും. ടിപ്പർ ലോറി സ്‌കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലേക്ക് വീണു. അപകടം കണ്ട നാട്ടുകാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ലോറി നിർത്തിയെങ്കിലും പിൻഭാഗത്തെ ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു. ഉടൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഗൾഫിലായിരുന്ന ഇല്യാസ് രണ്ടു ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ : മെഹർബാൻ. മക്കൾ : ഇശൽ, നൈജ.

planet fashion

Comments are closed.