mehandi new

ചാവക്കാട് നഗരസഭ മാസ്റ്റർ പ്ലാനിനെതിരെ പരാതി – ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തെക്കൻ പാലയൂർ സന്ദർശിച്ചു

fairy tale

ചാവക്കാട് : നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുയർത്തിയ പരാതികൾക്കും, ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു.

planet fashion

കാലങ്ങളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളെ ഡ്രൈ അഗ്രികൾച്ചർ സോണിൽ ഉൾപെടുത്തിയതിനെതിരെ നിരവധി വ്യക്തികളും, സംഘടനകളും നഗരസഭക്ക് പരാതി നൽകിയിരുന്നു.

യാതൊരു പഠനവും നടത്താതെയും, ജനങ്ങളുമായി ചർച്ച ചെയ്യാതെയുമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതെന്നും അതുകൊണ്ട് തന്നെ നിരവധി അപാകതകളുണ്ടെന്നും പൗരാവകാശ വേദി പ്രവർത്തകർ പറഞ്ഞു.

പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധി പേർ തങ്ങളുടെ ഭൂമി സംബന്ധമായ രേഖകളുമായി ചെയർമാനോട് പരാതി ബോധിപ്പിക്കാൻ സ്ഥലത്തെയിരുന്നു. പത്താം തിയ്യതി നഗരസഭാ ഓഫീസിൽ വെച്ച് പരാതിക്കാരുമായി ഹിയറിംഗ് നടത്താൻ തീരുമാനിച്ചു.

ഡപ്യൂട്ടി ടൗൺ പ്ലാനർ മനോജ്, നഗരസഭാ സെക്രട്ടറി കെ.ബി.വിശ്വനാഥൻ,
മുനിസിപ്പൽ എഞ്ചിനീയർ റിഷ്മ സന്തോഷ്, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, ഷാഹിനാ സലീം, പൊതു പ്രവർത്തകരായ ദസ്തഗീർ മാളിയേക്കൽ, അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, ലത്തീഫ് പാലയൂർ, ആരിഫ് പാലയൂർ, സി.എം.ജനീഷ്, കെ.എം. സാധിക്ക്, കെ.വി.ഫസലു എന്നിവർ ചെയർമാനും സംഘവുമായി സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.