പോലീസ് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : ബൈക്കില്‍ മൂന്ന് പേരുമായി യാത്രചെയ്ത വിദ്യാര്‍ഥിയെ ഗുരുവായൂര്‍ പോലീസ് മര്‍ദ്ധിച്ചതായി പരാതി. മറ്റം ആളൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷരീഫിന്റെ മകന്‍ റമീസിനാണ് മര്‍ദ്ധനമേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ചാവക്കാട്ടെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ റമീസ് പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ സുഹൃത്തിന്റെ ബൈക്കില്‍ കയറുകയായിരുന്നു. റമീസിന്റെ ആവശ്യപ്രകാരം സുഹൃത്ത് ബൈക്ക് ഓടിക്കാന്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ മുതുവട്ടൂര്‍ സെന്ററില്‍ പോലീസ് കൈകകാണിക്കുകയും മര്‍ദ്ധിക്കുകയുമായിരുന്നുവെന്ന് റമീസ് പറഞ്ഞു. ചാവക്കാട് മജിസ്‌ട്രേറ്റിന് പരാതി നല്‍കി.

Comments are closed.