mehandi new

കോൺഗ്രസ്സിൽ കലഹം പലവിധം – സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് : പാർട്ടി വിടാൻ ഒരുങ്ങി പ്രവർത്തകരും നേതാക്കളും

fairy tale

ചാവക്കാട് : കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്കിൽ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹം തുടരുന്നു.
തിരുവത്ര സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡണ്ട് പാർട്ടി പ്രവർത്തകയല്ലാത്ത വനിതയെന്ന് ആരോപണം. തിരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട് നടന്ന നടപടിക്രമങ്ങളോ അറിഞ്ഞിട്ടില്ലെന്ന് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്.
ബാങ്ക് ഡയറക്ടർമാരിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടും ചാവക്കാട് ഫർക്കാ റൂറൽ ബാങ്ക് പ്രസിഡണ്ടുമായ ഗോപപ്രതാപൻ തന്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്ന് ആരോപിച്ച് മണ്ഡലം സെക്രട്ടറി രാജൻപനക്കൽ പാർട്ടിയിൽ നിന്നും രാജിവെച്ചു.
തിരുവത്ര സർവീസ് സഹകരണ ബാങ്കിൽ മുസ്ലിം ലീഗിന് നൽകി വന്നിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായി. ഇതേ തുടർന്ന് ലീഗിലും അമർഷം പുകയുന്നു.

planet fashion

ടി. എൻ പ്രതാപൻ എം.പിയും ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ജോസ് വള്ളൂരും പങ്കെടുത്ത യോഗത്തിൽ ഗുരുവായൂരിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കെ.പിസി.സി മെമ്പർ ഒ അബ്ദുൾ റഹിമാൻകുട്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു അവരെയെല്ലാം ധിക്കരിച്ചുകൊണ്ടാണ് തിരുവത്ര സർവ്വീസ് സഹകരണ ബാങ്കിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാവക്കാട് ഫർക്കാ റൂറൽ ബാങ്കിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
പാർട്ടിയെ നോക്കുകുത്തിയാക്കിയുള്ള ഗോപപ്രതാപന്റെ ഏകാധിപത്യ നടപടിയിൽ മനംമടുത്ത് ഗുരുവായൂരിൽ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും രാജിക്കൊരുങ്ങുകയാണെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

Ma care dec ad

Comments are closed.