കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി

ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം 128 ബൂത്ത് സമ്മേളനം തിരുവത്ര എൻ കെ സുനിൽകുമാർ നഗറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടമ്പുള്ളി ഗോപി പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.
ബൂത്ത് പ്രസിഡണ്ട് ഷുക്കൂർ കോനാരത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്ര ദാസ് മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഷാനവാസ്, യുഡിഎഫ് കൺവീനർ കെ നവാസ്, ചാവക്കാട് പ്രതിപക്ഷ നേതാവ് കെ വി സത്താർ, എം എസ് ശിവദാസ്, എച്ച് എം നൗഫൽ, എൻ എം ഹംസ, വി കെ അബ്ദുൽ ഖാദർ, കെ ബി മുരളി, നൗഫൽ അയ്യയിൽ, എസ് സജിത്ത്, ഷാജി കല്ലിങ്ങൽ, കെ ടി ശിവജി, കെ എം ടി ഷബീബ് എന്നിവർ പ്രസംഗിച്ചു.

Comments are closed.