ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ മണികണ്ഠൻ അദ്ധ്യക്ഷനായി. അമൃത പദ്ധതി അവതാളത്തിലായെന്നും മഴ പെയ്താൽ ഗുരുവായൂർ മുഴുവൻ കുളമായി മാറുന്ന ദുരവസ്ഥയാണ് ഇപ്പോഴെന്നും കാൽനടയായി പോലും യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡുകൾ ശോചനീയമായെന്നും ധർണ്ണയിൽ വിമർശമുയർത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപൻ, ഡി.സി.സി സെക്രട്ടറി അഡ്വ. ടി എസ് അജിത്ത്, നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ. പി. എ റഷീദ്, കൗൺസിലർ സി. എസ്. സൂരജ്, പി. ഐ. ലാസർ മാസ്റ്റർ, ബാലൻ വാറണാട്ട്, ശശി വാറണാട്ട്, ശിവൻ പാലിയത്ത്, വി. കെ. സുജിത്ത്, നിഖിൽ. ജി. കൃഷ്ണൻ, സ്റ്റീഫൻ ജോസ്, എ. കെ. ഷൈമൽ, സി സാദിക്കലി, പി. കെ. ജോർജ്, വി. എ. സുബൈർ, വി. എസ്. നവനീത്, രഞ്ജിത്ത് പാലിയത്ത്, പോളി ഫ്രാൻസീസ്, സി. ജെ. റെയ്മണ്ട്, സുജിത്ത് നെന്മിനി, കെ. യു. മുഷ്താഖ്, ആനന്ദ് രാമക്യഷ്ണൻ, എൽ. ബി. എസ്. ശശിധരൻ, ജോയൽ കാരക്കാട്, പ്രിയരാജേന്ദ്രൻ, സുഷ ബാബു എന്നിവർ സംസാരിച്ചു.
Comments are closed.