mehandi new

സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി

fairy tale

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

planet fashion

എല്ലാവർക്കും സൗജന്യ കോവിഡ് ചികിത്സ ഉറപ്പ് വരുത്തുക.
ചെറുകിട സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ ഗ്രാൻഡ് അനുവദിക്കുക.
മുൻ മുഖ്യമന്ത്രിമാരായ
കെ. കരുണാകരൻ, അച്യുതമേനോൻ എന്നിവരുടെ പേരിൽ സ്മാരകങ്ങൾ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

യുഡിഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു.
മനാഫ് പാലയൂർ, നവാസ് തെക്കുംപുറം, ഹാരിസ് പി. വി, നൗഫൽ എം. എം എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.