കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനം ശക്തം – ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ കമ്മിറ്റിയും രൂപീകരിച്ചു

ചാവക്കാട്: കോൺഗ്രസ്സ് ഗ്രൂപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ചാവക്കാട് ടൗൺ കമ്മിറ്റിക്ക് പുറമെ തിരുവത്ര മേഖലാ കമ്മിറ്റിയും രൂപീകരിച്ചു. തിരുവത്ര മേഖലയിലെ വാർഡുകൾ ചേർന്നതാണ് തിരുവത്ര മേഖല കമ്മിറ്റികൾ. പാർട്ടി പ്രവർത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമാണ് മേഖലാ കമ്മിറ്റികൾ രൂപീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തൃശൂർ എം പി ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശ യാത്ര വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ എച്ച് ഷാഹുൽ ഹമീദ് അധ്യക്ഷനായി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ബദറുദ്ധീൻ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തേർളി അശോകൻ, ചാവക്കാട് ടൗൺ മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് പാലയൂർ, യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശർബന്നൂസ്, പ്രതീപ് ആലിപ്പിരി, ഷുക്കൂർ കൊനാരത്ത് തുടങ്ങിയവർ സംസാരിച്ചു.
തിരുവത്ര മേഖല കമ്മിറ്റിയുടെ ഭാരവാഹികളായി എച് എം നൗഫൽ (പ്രസിഡന്റ് ), വൈസ് പ്രസിഡന്റ് മാരായി കെ കെ അലികുഞ്ഞി, കെ എ മർസൂക്, എം എസ് ശിവദാസ് (ജനറൽ സെക്രട്ടറി ), ജോയിന്റ് സെക്രട്ടറി മാരായി എ എം അസ്മത്തലി, കെ കെ സഫർഖാൻ, താഴത്ത് അബ്ബാസ്, ട്രഷറർ ആയി സി എൻ ഹാരിസ് എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.