ചാവക്കാട് : കേരള സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മണത്തല കെ എസ് ഇ ബി ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി. തുടർന്ന് നടന്ന പൊതുയോഗം മുൻ എം എൽ എ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. ആർ രവി കുമാർ, പി കെ ജമാൽ, ബീന രവിശങ്കർ, രേണുക ശങ്കർ, നളിനക്ഷൻ, സുനിൽ കാര്യാട്ട്, കെ വി സത്താർ എന്നിവർ പ്രസംഗിച്ചു.
കെ ജെ ചാക്കോ, ഇബ്രാഹിം, എച്ച് എം നൗഫൽ, എം എസ് ശിവദാസ്, അനീഷ് പാലയൂർ, നാസർ, ആർ കെ നൗഷാദ്, ഷൈല നാസർ, ബേബി ഫ്രാൻസിസ്, ടി വി കൃഷ്ണദാസ്, എ വിജയകുമാർ, പി.എ.നാസർ, പി കെ രാജേഷ് ബാബു, എം ബി സുധീർ, പി എം എ ജലീൽ, കെ കെ വേതുരാജ്, എ. അൻവർ, ഷക്കീർ കരിക്കയിൽ, ലോഹിതാക്ഷൻ, ഹിമ മനോജ്, ശാലിമ സുബൈർ, പീറ്റർ പാലയൂർ, മുംതാസ് പോറ്റയിൽ എന്നിവർ പ്രകടത്തിന് നേതൃത്വം കൊടുത്തു. പി വി ബദറുദ്ധീൻ സ്വാഗതവും ബാലൻ വാർണാട്ട് നന്ദിയും പറഞ്ഞു.
Comments are closed.