mehandi new

മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

fairy tale

ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയൻ മാഫിയ തലവെനെന്ന് ആരോപിച്ച് രാജി ആവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ  പ്രകടനം നടത്തി. തുടർന്ന് മണ്ഡലം പ്രസിഡന്റ് കെ. വി. യൂസഫലിയുടെ അദ്യക്ഷതയിൽ ചേർന്ന  യോഗം യു. ഡി. എഫ് കൺവീനർ കെ. വി. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു.  ഷോബി ഫ്രാൻസീസ്, നവാസ് തെക്കുംപുറം, കെ. എസ്‌. സന്ദീപ്, സി. കെ ബാലകൃഷ്ണൻ, എ. കെ. മുഹമ്മദാലി, ഷുക്കൂർ കോനാരത്ത്‌, കെ. കെ ഹിരോഷ് എന്നിവർ പ്രസംഗിച്ചു. 

planet fashion

പി വി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തൽ, പിണറായി വിജയന്റെ പോലീസിലെ സ്വർണ്ണ കള്ളക്കടത്ത്‌ ബന്ധം,  എ ഡി ജി പി യുടെ ആർ എസ് എസ് ബന്ധം, പൊന്നാനി സ്വദേശിനിയായ പരാതിക്കാരിയെ പീഡിപ്പിച്ച എസ് പി, ഡി വൈ എസ് പി, സി. ഐ എന്നിവരെ സംരക്ഷിക്കുന്ന പിണറായി വിജയൻ   രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് ഇസ്ഹാക്ക് മണത്തല, ആർ, കെ നവാസ്,  പി. കെ ഷെക്കീർ, ഷാജി കല്ലിങ്ങൽ, ആർ. വി അബ്ദുൾ ജബ്ബാർ, വിശാഖ് വിശ്വനാഥൻ, എൻ. പി അബ്ദുൾ ഗഫൂർ, കെ.വി ഷംസുദ്ധീൻ, ഷെക്കീർ മണത്തല, ഖലീൽഷാ, കെ. എസ്‌ ദിലീപ്, ബാബു പി. ജെ. എന്നിവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.