കൺസോൾ യു എ ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : പുണ്യമാസമായ റമദാനിൽ വിഷു പുലരിയോടനുബന്ധിച്ച് കൺസോൾ യു എ ഇ,ബ്ലഡ് ഡോണേഷൻ കേരള ( BDK ) യുമായി സഹകരിച്ച് ദുബായ് കറാമ സെന്ററിന് സമീപം വെച്ച് സംഘടിപ്പിച്ച മൊബൈൽ രക്തദാന ക്യാമ്പിൽ വിവിധ രാജ്യക്കാർ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

കൺസോൾ യു എ ഇ കോർഡിനേറ്റർ മുബാറക്ക് ഇമ്പാറക്ക്, ദുബായ് നോർത്തേൺ എമിറേറ്റ്സ് പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ, ട്രെഷറർ ഡോ. ഫൈസൽ ടി പി, കൺവീനർ സാദിഖ് അലി, എക്സിക്യൂട്ടീവ് അംഗങ്ങളായ അബൂബക്കർ, ഉണ്ണി പുന്നാര, സനീർ, ബി ഡി കെ സാരഥികളായ പ്രസിഡന്റ് ശ്രീജിത്ത്, പ്രയാഗ്, വിമൽ, അനീഷ്, ഷിജിൻ, മനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കൺസോൾ വൈസ് പ്രസിഡന്റ്മാരായ അഭിരാജ് പൊന്നരാശേരി, സുനിൽ കൊച്ചൻ, ജോയിന്റ് സെക്രെട്ടരിമാരായ ഫിറോസ് അലി, ഷാജഹാൻ സിങ്കം, ജോയിന്റ് ട്രെഷറർമാരായ ഹാറൂൺ, ഉമ്മർ, മറ്റ് വിവിധ ചാപ്റ്ററിലെ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Comments are closed.