കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

ചാവക്കാട് : ജീവകാരുണ്യ പ്രവർത്തനം എല്ലാ തരത്തിലുള്ള അസ്വസ്ഥതകളെയും ഇല്ലായ്മ ചെയ്യുമെന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ പറഞ്ഞു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഷാജി മേപ്പാട്ട് മുഖ്യാഥിതിയായി. മുൻ പ്രസിഡണ്ട് വി. എം. സുകുമാരൻ, അഡ്വ. പി വി മൊയ്നുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ടി. പി. അബ്ദുൾ കരീം ഡയാലിസിസ് ഫണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, ട്രസ്റ്റിമാരായ പി വി അബ്ദു, സി എം ജനീഷ്, ഓഫീസ് സെക്രട്ടറി ധന്യ സുദർശൻ, സൈനബ ബഷീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സെക്രട്ടറി കെ. ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.

Comments are closed.