ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും ഗുരുവായൂർ മുൻസിപ്പൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്കായി നാം ചെയ്യുന്ന കാര്യങ്ങൽ പടച്ചവൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെടും. നാളെ നാം ഇരുട്ടിൽ ആണ്ട് പോകുമ്പോൾ കൈത്തിരിയുമായി ആരെങ്കിലും നമ്മളുടെ അടുത്തേക്ക് വരും, അത്തരം വിളക്കാണ് കൺസോൾ എന്ന്, ഗോകുലം പബ്ളിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീജിത്ത് തൊണ്ടയാട് പറഞ്ഞു. സാന്ത്വന സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ഹബീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, യു.എ. ഇ. കോ-ഓർഡിനേറ്റർ മുബാറക് ഇമ്പാർക്, കൺസോൾ ദുബായ് അസോസിയേറ്റ് പ്രസിഡണ്ട് ആഷിഫ് റഹ്മാൻ, ഖത്തർ അസോസിയേറ്റ് മെമ്പർ ആർ. എസ്. മെഹബൂബ്, മുസ്തഫ, ഹാറൂൺ, ഫിറോസ് അലി, കരീം താമരത്ത് എന്നിവർ ആശംസകൾ നേർന്നു. കൺസോൾ ട്രസ്റ്റിമാരായ കെ. ഷംസുദ്ദീൻ, സുകുമാരൻ മാസ്റ്റർ, സി.എം. ജനീഷ്, ആർ.വി. കമറുദ്ധീൻ, അബ്ദു മാഷ് എന്നിവർ സാന്ത്വന സംഗമത്തിന് നേതൃത്വം നൽകി. ട്രഷറർ വി. കാസിം നന്ദി പറഞ്ഞു.
Comments are closed.