mehandi banner desktop

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

fairy tale

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൺസോൾ പ്രവാസി അസോസിയേറ്റ് മെമ്പർമാരായ വിശ്വനാഥൻ, ഷാഹുൽ ചാവക്കാട് എന്നിവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ പി.വി.അബ്ദുൽ ഖാദർ, ദുബായ് നോർത്ത് എമിറേറ്റ്സ് മുൻ കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, ഷംസുദ്ദീൻ എന്നിവർ സാന്ത്വന സംഗമ സന്ദേശം നൽകി പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, ട്രസ്റ്റിമാരായ സി.എം.ജനീഷ്, എം.കെ.നൗഷാദ് അലി എന്നിവർ സന്നിഹിതരായി. സ്റ്റാഫംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൺസോൾ ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് സ്വാഗതവും lജോയിന്റ് സെക്രട്ടറി കെ.ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.