mehandi new

കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

എടക്കഴിയൂര്‍ : കണ്ടൈനര്‍ ലോറി ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ഹരികൃഷ്ണന്‍(24), ഷംനാദ്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ച 2.40നു അകലാട് ദേശീയപാതയിലാണ് അപകടം. രണ്ടു ബൈക്കുകളിലായി നാലുപേരാണ് യാത്ര ചെയ്തിരുന്നത്. കണ്ണൂരില്‍ പോയി തിരിച്ച് വരികയായിരുന്ന ഇവര്‍ ബൈക്കുകള്‍ അകലാട് റോഡരികില്‍ നിര്‍ത്തി സഹയാത്രികര്‍ മൂത്രമൊഴിക്കാന്‍ പോയ സമയത്താണ് അപകടം. പൊന്നാനി ഭാഗത്ത് നിന്നും വന്ന ലോറി പുറകില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയം ബൈക്കിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. നിറുത്താതെ പോയ ലോറി ചാവക്കാട് വെച്ച് പിടികൂടി. അപകട വിവരം ലഭിച്ചതിനെതുടര്‍ന്ന് ചാവക്കാട് സെന്ററില്‍ സ്പെഷല്‍ പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന നിയാസ് ചേറ്റുവ, ഷഫീര്‍ ബ്ലാങ്ങാട് എന്നിവരാണ് ലോറി തടഞ്ഞ് പോലീസില്‍ ഏല്‍പിച്ചത്‌. പരിക്കേറ്റവരെ അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ അശ്വനി ആശുപത്രിയിലും എത്തിച്ചു.
ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പറയുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.