mehandi banner desktop

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ 2025 – 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം. മനാഫ്  ഉദ്ഘാടനം ചെയ്തു. നൂറ്റി മുപ്പത്തഞ്ച് കട്ടിലുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.

planet fashion

പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അഷ്‌ക്കർ അലി,  പി.വി. ദിലീപ്കുമാർ, മെമ്പർ രമണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീബ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ് സ്വാഗതവും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സി. എം. സുഹാസ് നന്ദിയും പറഞ്ഞു.

Comments are closed.