Header

കോവിഡ് – ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാത്യനായി

ചാവക്കാട്: പാലയുർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ അബൂ (65) അബുദാബിയിൽ നിര്യാതനായി.

വർഷങ്ങളായി കുടുംബസമേതം യു എ ഇ ലാണ് താമസം. മകനും പിന്നീട് മരുമകൾക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്ന ഇദ്ദേഹത്തിന് മൂന്ന് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഹൃദയ സമ്പന്ധമായ അസുഖങ്ങൾ മൂലം പതിനഞ്ച് വർഷമായി പേസ്മേക്കർ ഉപയോഗിക്കുന്ന ഇദ്ദേഹം ആറുമാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്.

അബുദാബിയിലെ ബനിയാസിൽ ഖബറടക്കി.

ഭാര്യ: ഫാത്തിമ.
മക്കൾ: നവീദ്, നൈല, നാദിയ.
മരുമക്കൾ: നാസർ, അമൻ, മുഫിദ.

Comments are closed.