mehandi new

കോവിഡ് മരണം – ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ സഹായ ധനം പ്രഖ്യാപിച്ച്‌ ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് : വരുമാന ദായകരായവർ കോവിഡ് ബാധിച്ച് മരിച്ച ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്നും സാമ്പത്തിക സഹായം നൽകുമെന്ന് ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രഖ്യാപിച്ചു.
ചെയർപേഴ്സൺ ഷീജ പ്രശാന്ത് ന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

planet fashion

തിരുവത്ര പുതിയറ മൂവിങ്ങ് ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തുന്നതിന് ഒരു ലക്ഷത്തി പതിനായിരം രൂപയുടെ എസ്റ്റിമേറ്റും കൗൺസിൽ അംഗീകരിച്ചു.

വൈസ് ചെയർമാൻ കെ കെ മുബാറക്, വിവിധ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻമാർ, മറ്റു നഗരസഭാ കൗൺസിലർമാർ, സെക്രട്ടറി, വകുപ്പ് മേധാവികൾ തുടങ്ങിയവർ ഗൂഗിൾ മീറ്റ് വഴി കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.

Macare health second

Comments are closed.