mehandi new

കോവിഡ് – കച്ചവടം നിലച്ച വ്യാപാരികൾക്ക് അടിയന്തര സഹായധന വിതരണം ആരംഭിച്ചു

fairy tale

കടപ്പുറം : കോവിഡ്‌ മൂലം അടച്ചിടേണ്ടി വന്ന നൂറോളം വ്യാപാരികൾക്കുള്ള അടിയന്തര സഹായധന വിതരണം ആരംഭിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് യുണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹായധന വിതരണോദ്‌ഘാടനം യൂണിറ്റ്‌ ഓഫീസ്സിൽ വെച്ച്‌ പ്രസിഡന്റ്‌ വി യു ഹുസൈൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് സഹായധനം ഏറ്റുവാങ്ങി.

planet fashion

അർഹരായ വ്യാപാരികൾക്ക്‌ നേരിട്ട്‌ സഹായ ധനം എത്തിച്ചുനൽകുന്നതിനു വേണ്ടി യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌മാരായ ശിവശങ്കരൻ, കെ എ സിയദ്‌,
ജോയിന്റ്‌ സെക്രട്ടറി സുഭീഷ്‌ കുമാർ,
എക്സിക്യുട്ടീവ്‌ അംഗങ്ങളായ എം സി മുഹമ്മദ്, ആർ വി ജബ്ബാർ എന്നിവർക്ക്‌ വിവിധ മേഖലകളിൽ വെച്ച്‌ ജനറൽ സെക്രട്ടറി
സി ബി ഹാരിസ് സഹായധനം കൈമാറി.

ട്രഷറർ ആർ ടി ജലീൽ, എക്സിക്യുട്ടീവ് അംഗങ്ങളായ പി യു സിദ്ധീക്ക്‌, പി എച്ച് മുഹമ്മദലി, പി കെ . ജലീൽ, നാലുമണിക്കാറ്റ്‌ അമീ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.