പൊന്നാനി താലൂക്കിൽ കോവിഡ് – തൃശൂർ ജില്ല അതിർത്തി അടച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
അണ്ടത്തോട് : തൃശ്ശൂർ ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു.
തൃശൂർ ജില്ലയോട് ചേർന്നുകിടക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഇരു ജില്ലയെയും ബന്ധിപ്പിക്കുന്ന ചൂണ്ടൽ, കുറ്റിപ്പുറം സംസ്ഥാന പാത ഭാഗികമായി അടച്ചതുൾപ്പെടെ 4 സംസ്ഥാന പാതകളടക്കം 10 റോഡുകൾ പൊലീസ് അടച്ചത്.
ആംബുലൻസ് മാത്രമാണ് കടത്തിവിടുന്നത്.
പൊന്നാനി, ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് തങ്ങൾപടിയിലൂടെ മാത്രമാണ് ആവശ്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉപാധികളോടെ തൃശൂർ ജില്ലയിലേക്ക് കടക്കാൻ അനുവദിക്കുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.