mehandi new

വടക്കേക്കാട് മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു – പോസറ്റിവ് കേസുകൾ 25 %ന് മുകളിൽ

fairy tale

വടക്കേക്കാട്: സാമൂഹ്യാരോഗ്യ കേന്ദ്രം വടക്കേക്കാട് കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ പരിശോധനയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പഞ്ചായത്തിലെ 12 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ 5 പേർക്കും ഒരു ഗുരുവായൂർ സ്വദേശിക്കുമാണ് രോഗം കണ്ടെത്തിയത്.

planet fashion

പരിശോധന നടത്തിയതിൽ 25 ശതമാനത്തിലേറെ പോസറ്റീവ് കേസുകൾ. ഇന്നലെ പുന്നയൂർക്കുളത്ത് 13 പേർക്കും പുന്നയൂരിൽ 11 പേർക്കും വടക്കേക്കാട് 3 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

മേഖലയിൽ രോഗ വ്യാപനം രൂക്ഷമാവുകയാണ്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചില്ലെങ്കിൽ കണ്ടയിൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വന്നേക്കും.

Jan oushadi muthuvatur

Comments are closed.