mehandi new

കോവിഡ് – ശാരദയും മരിച്ചു രണ്ടാഴ്ച മുൻപ് ഇവരുടെ മകളും പേരക്കുട്ടിയും മരിച്ചിരുന്നു

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് നാലാം വാർഡ് പൂന്തിരിത്തിയിൽ താമസിക്കുന്ന പരേതനായ ചേന്ദങ്കര അടിമുണ്ണി മകൾ ശാരദ (49) നിര്യാതയായി. കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്നു

planet fashion

കോവിഡ് ബാധിതയായിരുന്ന മകൾ സിനി രണ്ടാഴ്ച മുമ്പ് വടക്കേകാട് ഭർതൃഗൃഹത്തിനടുത്ത പൊതു കിണറ്റിൽ ചാടി മരിച്ചിരുന്നു. 25 ദിവസം പ്രായമുള്ള തന്റെ നവജാത ശിശുവിനെയും കൊണ്ടാണ് കിണറ്റിൽ ചാടിയത്.

പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മകളെ പരിചരിക്കാൻ വടക്കേകാട് മരുമകന്റെ വീട്ടിൽ നിന്നിരുന്ന ശാരദക്ക് കോവിഡ് മൂർച്ഛിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത അന്ന് രാത്രിയാണ് മകൾ കിണറ്റിൽ ചാടിയത്. ഈ വീട്ടിൽ എല്ലാവരും കോവിഡ് ബാധിതരായിരുന്നു. രണ്ടാഴ്ചയോളം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശാരദ ഇന്ന് രാവിലെയാണ് മരിച്ചത്.

ഭർത്താവ് പുത്തൻ തറയിൽ ഉണ്ണിമോൻ. മറ്റു മക്കൾ : സിജി, സിമിത, സിനീഷ്. മരുമക്കൾ : രാജേഷ്, സിനു, രാജേഷ്. മാതാവ് വള്ളി കുട്ടി. സംസ്ക്കാരം നടത്തി.

Macare 25 mar

Comments are closed.