mehandi new

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരിൽ കോവിഡ് വ്യാപനം – മേൽശാന്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

fairy tale

ഗുരുവായൂർ : കോവിഡ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്വയം നിരീക്ഷണത്തിൽ. മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറി. മേൽശാന്തിയുടെ സഹായികൾക്കും കോയ്മ ക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേൽശാന്തി നിരീക്ഷണത്തിൽ പോയത്.

planet fashion

ക്ഷേത്രത്തിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവസ്വം ഭരണ സമിതി യുടെ ശുപാർശയിൽ വരുന്നവരെയും ഇടനിലക്കാർ വഴി വരുന്നവരെയും ഒരു പരിശോധനയും ഇല്ലാതെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതെന്ന പരാതിയുണ്ട്.

ഏകാദശി ദിവസം നൂറുകണക്കിന് പേരാണ് ഒരു പരിശോധനയും ഇല്ലാതെ ക്ഷേത്ര ദർശനം നടത്തിയത്. ഇതിൽ തന്നെ മന്ത്രി ഭാര്യയെയും സംഘത്തെയും വിലക്ക് മറികടന്ന് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുക കൂടി ചെയ്തിരുന്നു. അതെ സമയം ഏകാദശിക്ക് ദർശനത്തിനു എത്തിയ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു.

Jan oushadi muthuvatur

Comments are closed.