സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന് നാളെ തുടക്കം – പതാക ജാഥ കെ പി വത്സ്ലൻ ബലികുടിരത്തിൽ നിന്നും സമ്മേളന നഗരിയിലേക്ക് പുറപ്പെട്ടു

ചാവക്കാട് : 12,13,14 തിയ്യതികളിൽ സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനം അണ്ടത്തോട്. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക കോട്ടപ്പുറത്ത് തയ്യാറാക്കിയ രക്ത സാക്ഷി കെ. പി. വത്സ്ലൻ ബലികുടിരത്തിൽ നിന്നും പുറപ്പെട്ടു. നിരവധി ബൈക്ക് കളുടെയും കായിക താരങ്ങളുടെയും അകമ്പടിയോടെയാണ് പതാക കൊണ്ടുപോയത്.

പതാക ജാഥയോടനുബന്ധിച്ച് നടന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ എ. എച്. അക്‌ബർ, വൈസ് കാപ്റ്റൻ ടി. വി. സുരേന്ദ്രൻ,ജാഥ മാനേജർ കെ. എച് സലാം, എം എൽ എ എൻ. കെ. അക്‌ബർ, സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി ടി. ടി. ശിവദാസൻ, അംഗങ്ങളായ കെ. കെ. മുബാറക്, മാലിക്കുളം അബ്ബാസ്, കെ. വി. അഷ്‌റഫ്, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻമുബാറക്, സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ എ. എ. മഹേന്ദ്രൻ, അശോകൻ ചാവക്കാട്, ലത്തീഫ്, ജോസ്, എന്നിവർ സംസാരിച്ചു.

Comments are closed.