mehandi new

കെ ടി ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

fairy tale

മണത്തല : സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ടി. ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മടേക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ലാ കൺവീനിയറുമായ കെ. വി. അബ്ദുൽകാദർ ഉത്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ പേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ എം എൽ. എ. എൻ. കെ. അക്‌ബർ, സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി ടി. ടി. ശിവദാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ആർ. രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, കെ. കെ. മുബാറക്, തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച്ച് . സലാം, കെ. വി. ശശി എന്നിവർ സംസാരിച്ചു. സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. എ. മഹേന്ദ്രൻ സ്വാഗതവും, കെ. എം. അലി നന്ദിയും പറഞ്ഞു.

planet fashion

സമ്മേളനത്തിനു മുന്നോടിയായി ബേബി റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ, കരിമ്പൻ സന്തോഷ്, മഞ്ജുഷ സുരേഷ്, സി. കെ ലളിത, പി. പി. നാരായണൻ, കെ. കെ. രാജൻ, പി ഐ. വിശ്വംബരൻ, കെ. കെ. സുഗുണൻ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.