mehandi banner desktop
Chavakkad online

അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌ 1885ൽ – പഴയ കെട്ടിടം പുരാവസ്തു വകുപ്പിന് കൈമാറിയേക്കും

Ft

പുന്നയൂർക്കുളം : 1885 ഏപ്രില്‍ ഒന്നാം തിയതിയാണ് അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ചാവക്കാട്‌ താലുക്കിൽ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കടിക്കാട്‌ വില്ലേജില്‍ എടക്കര ദേശത്ത്‌ റീസര്‍വ്വേ 215/8 ല്‍ പെട്ട 59 സെന്റ്‌ സ്ഥലത്താണ്‌ 139 വര്‍ഷം പഴക്കമുള്ള അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ സ്ഥിതി ചെയ്യുന്നത്‌. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ആധാരങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള പ്രത്യേക അറ ഇവിടെയുണ്ട്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടം പൊളിച്ചു നീക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പുരാവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തുന്ന കേരളത്തിൻ്റെ പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രികൂടിയായ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്ന് എൻ കെ അക്ബർ എം എൽ എ പറഞ്ഞു.

Jan oushadi

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ  പനന്തറയില്‍ നിലവിലെ റജിസ്റ്ററാർ ഓഫീസിന് സമീപമായി അത്യാധുനിക സൌകര്യത്തോടുകൂടി നിർമിച്ച സബ്ബ്‌ രജിസ്മാര്‍ ഓഫീസ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ ശനിയാഴ്ച്ച മൂന്നുമണിക്ക് നാടിനു സമര്‍പ്പിക്കും.

Comments are closed.