Header

അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും

പുന്നയൂർക്കുളം : അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌പൂതിയ കെട്ടിടം പ്രവര്‍ത്തനോദ്‌ഘാടനം 2024 ജനുവരി  27 ശനി  ഉച്ചതിരിഞ്ഞു 3 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പനന്തറയിൽ പഴയ രജിസ്ട്രാർ ഓഫീസിന് സമീപമാണ് അത്യാധുനിക സൌകര്യത്തോടുകൂടിയ പുതിയ സബ്ബ്‌ രജിസ്മാര്‍ ഓഫീസ്‌ 8872.65 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി പണിതീർത്തിട്ടുള്ളത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 187 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്‌ പ്രകാരം 2019 ഏപ്രിൽ മാസത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. കേരള സ്റ്റേറ്റ്‌ കണ്‍സട്രക്ഷന്‍ കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുന്നയൂര്‍ക്കുളം, പുന്നയൂര്‍, വടക്കേക്കാട്‌  പഞ്ചായത്തുകളില്‍ ഉള്‍പ്പെട് പുന്നയൂര്‍ക്കുളം, കടിക്കാട്‌, പുന്നയൂര്‍, എടക്കഴിയൂര്‍, വടക്കേക്കാട്‌, വൈലത്തൂർ എന്നീ 6 വില്ലേജുകള്‍ ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നുണ്ട്. ഒരു വര്‍ഷംശരാശരി 3000 ആധാരങ്ങൾ  രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്‌. കൂടാതെ പ്രതിവര്‍ഷം 9000 കുടിക്കട സര്‍ട്ടിഫിക്കറ്റുകളും 4000 ആധാര പകര്‍പ്പുകളും ലഭ്യമാക്കുന്നു. വിവിധ ബാങ്കുകളില്‍ നിന്നുമായി വര്‍ഷം ശരാശരി 2000 പണയാധാരങ്ങളും ഫയല്‍ ചെയ്യപ്പെടുന്നുണ്ട്‌. കെ എസ്‌ എഫ്‌ ഇ, സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ എന്നിവ വര്‍ഷം ശരാശരി 30 ചിട്ടികളം അതുമായി ബന്ധപ്പെട്ട രേഖകളും ഈ ആഫീസില്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്‌. പ്രത്യേക വിവാഹ നിയമപ്രകാരമുള്ള ശരാശരി 20 വിവാഹങ്ങള്‍ പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്‌. മുദ്ര ഇനത്തിലും ഫീസിനത്തിലും മറ്റമായി ശരാശരി വാര്‍ഷിക വരുമാനം 17 കോടി രൂപ അണ്ടത്തോട്‌ സബ്‌ രജിസ്മാര്‍ ഓഫീസ്‌ മുഖേന സര്‍ക്കാരിലേക്ക്‌ ലഭിക്കുന്നുണ്ട്‌.

thahani steels

Comments are closed.